തിരുവനന്തപുരം: ഒരു മാസത്തിൽ ആറ് ദിവസത്തെ ശമ്പളം നൽകണമെന്ന സർക്കാർ ഉത്തരവ് കത്തിച്ച അദ്ധ്യാപകർ ,അദ്ധ്യാപക സമൂഹത്തിന് തന്നെ അപമാനകരമെന്ന് സോഷ്യലിസ്റ്റ് വിദ്യാർത്ഥി ജനത സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രതിസന്ധിയുടെ കാലഘട്ടത്തിലൂടെ ലോകം മുഴുവൻ കടന്ന് പോകുമ്പോൾ സമൂഹത്തിലെ നാനവിഭാഗത്തിൽപ്പെടുന്ന സാധരണക്കാർപ്പോലും ഇല്ലായ്മയിൽ നിന്നും സ്വരുകൂട്ടിയ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നൽകി മാത്യക കാട്ടുമ്പോഴാണ് നന്മയുള്ള പുതുസമൂഹത്തെ കെട്ടിപടുക്കേണ്ട ഒരു വിഭാഗം അദ്ധ്യാപകർ സമൂഹത്തിനു മാതൃകയാവണ്ട സമയത്ത് ദുരന്ത മുഖത്ത് സർക്കാർ ഉത്തരവ് കത്തിക്കുന്നത് വഴി എന്ത് സന്ദേശമാണ് നൽകുന്നത്. സർക്കാർ ഉത്തരവ് കത്തിച്ച അദ്ധ്യാപകർക്കെതിരെ പ്ലക്കാർഡുകൾ എഴുതി സമൂഹ മാധ്യമങ്ങളിൽ വഴി എസ്.വി.ജെ സംസ്ഥാന കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തിന്റെ ഉത്ഘാടനം വിദ്യാർത്ഥി ജനത
സംസ്ഥാന പ്രസിഡന്റ് സിബിൻ തേവലക്കര നിർവ്വഹിച്ചു. സംസ്ഥാന ജന.സെക്രട്ടറി ആദിൽ മുഹമ്മദ് ,നിബിൻ കാന്ത്, രജിലാൽ,അതുൽ, വിസ്മയ,അതുൽ ടി.പി, മൃദുൽ,സോനു,ആകാഷ്തുടങ്ങിയവർ വിവിധ ജില്ലകളിൽ നേതൃത്വം നൽകി.
വാർത്ത : തൊളിയ്ക്കൽ സുനിൽ
