എഴുകോണ്‍ : ഇരുമ്പനങ്ങാട് പോളി ടെക്നിക്കിന് സമീപം അമ്പലക്കര സുരേഷ് എന്നയാളുടെ കാട് പിടിച്ച് കിടന്ന പുരയി
ടത്തില്‍ വില്പനക്കായി 3 ലിറ്റര്‍ ചാരായമാണ് എഴുകോണ്‍ സി.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടിച്ചെടുത്തത്. പ്രതികളായ (1) എഴുകോണ്‍ ഇരുമ്പനങ്ങാട് മംഗലത്ത് വീട്ടില്‍ പ്രഭാകരന് മകന് 26 വയസ്സുള്ള അഭിജിത്ത് (2) ഇരുമ്പനങ്ങാട്, ചരുവിള പുത്തന്‍ വീട്ടില്‍ അശോകന് മകന് 20 വയസ്സുള്ള അരുണ്‍ എന്നിവരാണ് പിടിയിലായത്. എഴുകോണ്‍ സി.ഐ ശിവപ്രകാശ്, എ.എസ്.ഐ. അജിത് എസ്.സി.പി.ഒ അജിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
