അതിഥി തൊഴിലാളിയെയും കുടുംബത്തേയും ആക്രമിച്ച കേസിൽ നാല് പേർ പിടിയിൽ
എഴുകോൺ: കാരിവേലിൽ റ്റി.കെ.എം എൻജിനീയറിംഗ് കോളജിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന മീൻബഹാദൂറിന്റെ വീട്ടിൽ അതിക്രമിച്ച് കയറി അദ്ദേഹത്തെയും, ഭാര്യയേയും അമ്മയേയും വടികൊണ്ട് ആക്രമിച്ച് മാരകമായി പരിക്കേല്പിച്ച കേസിൽ കാരിവേലിൽ ചീറ്റക്കോട് ചരുവിള പുത്തൻവീട്ടിൽ ലാലു(52), ലാലുവിന്റെ മകനായ രാഹുൽ(20), കരീപ്ര ചൊവ്വളളൂർ മണ്ണാൻകോണത്ത് പുത്തൻവീട്ടിൽ വിജയകുമാർ(54), വിജയകുമാറിന്റെ മകൻ വിഷ്ണു(27) എന്നിവരാണ് അറസ്റ്റിലായത്. ഒന്നാം പ്രതിയായ ലാലുവിന്റെ പുരയിടത്തിൽ പണിക്ക് വിളിച്ചിട്ട് ചെല്ലാത്തതിലുള്ള വിരോധം നിമിത്തമാണ് പ്രതി സംഘം ചേർന്ന് മീൻബഹാദൂറിനേയും കുടുംബത്തെയും ആക്രമിച്ചത്. എഴുകോൺ എസ്.എച്ച്.ഒ റ്റി. എസ് ശിവപ്രകാശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.