കൊട്ടാരക്കര : പോലീസ് സ്റ്റേഷന് പരിധികളില്‍ അനാവശ്യമായി പുറത്തിറങ്ങി കറങ്ങി നടക്കുന്നവരെ പരമാവധി നിയന്ത്രിക്കാന്‍ മൊബൈല്‍ പട്രോളിംഗുകളും ബൈക്ക് പട്രോളിംഗുകളും ഏര്‍പ്പെടുത്തി.തദ്ദേശിയരല്ലാത്ത വില്‍പ്പനക്കാര്‍ പഴം, പച്ചക്കറികള്‍ എന്നിവ വാഹനങ്ങളില്‍ കൊണ്ട് നടന്ന് വില്‍പ്പന നടത്തുന്നത് തടയുന്നതിനും,കുട്ടികള്‍ വീട് വിട്ട് പുറത്തിറങ്ങി നടക്കുന്നത് തടയുന്നതിനുമുളള നടപടിയ്ക്കായി എല്ലാ എല്ലാ എസ്.എച്ച്.ഒ മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
