വെളിയം ജംക്ഷനില്‍ ദാമോദരന്‍ എന്നയാളുടെ കോഴിക്കടയിലെ ജീവനക്കാരായ അജഹര്‍, ആഷിക് ഉല് ഇസ്ലാം എന്നിവരെ കഴിഞ്ഞ ദിവസം സന്ധ്യക്ക് ഏഴ് മണിയോടു കൂടി കടയില്‍ അതിക്രമിച്ച് കടന്ന് ഗുരുതരമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ വെളിയം പടിഞ്ഞാറ്റിന്‍കര പേഴുവിള പുത്തന്‍ വീട്ടില്‍ അനീഷ്(38), വെളിയം പടിഞ്ഞാറ്റിന്‍കര അസിതാ ഭവനില്‍ അസിന്(30)എന്നിവരെയാണ് പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയതത്. കോവിഡ് ലോക്ഡൗണുമായി ബന്ധപ്പെട്ട് 5 മണിക്ക് ശേഷം കടകള്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല എന്ന് അറിവുള്ള പ്രതികള്‍ രാത്രി 7 മണിയോടുകൂടി വാദികള്‍ ജീവനക്കാരായുള്ള വെളിയം ഇലക്ട്രിസിറ്റി ഓഫിസിന് എതിര് വശമുള്ള കോഴിക്കടയില്‍ എത്തി കോഴിയെ ചോദിച്ചപ്പോള്‍ അഞ്ച് മണിക്ക് ശേഷം കച്ചവടം ചെയ്യാന്‍ അനുവാദമില്ല എന്ന് പറഞ്ഞതിലുള്ള വിരോധത്താലായിരുന്നു ആക്രമണം. പൂയപ്പള്ളി സി.ഐ. വിനോദ് ചന്ദ്രന്, എസ്.ഐ.രാജേഷ്, ഷാജി, രാധാകൃഷ്ണന്, ഹരി, ബിജു, ബിനു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
