കൊട്ടാരക്കര : ലോക്ക് ഡൗണ്‍ നിയമ ലംഘനവുമായി ബന്ധപ്പെട്ട് കൊല്ലം റൂറല്‍ ജില്ലയില്‍ 230 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 231 പേരെ അറസ്റ്റ് ചെയ്തു. 213 വാഹനങ്ങള്‍ പിടിച്ചെടുത്തു. ഏപ്രില്‍ 24 -ാം തീയതി വരെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്ന കൊല്ലം ജില്ലയില്‍ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ ഐ.പി.എസ് അറിയിച്ചു.
