കേരളാ അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷന്റെ നെടുവത്തൂർ കേരളശ്രീ അഗ്രോബസാർ വീണ്ടും പ്രവർത്തനമാരംഭിച്ചു. ഇവിടെ നിന്നും കർഷകർക്കാവശ്യമായ വിത്തുകൾ, ജൈവവളങ്ങൾ, ജൈവ കീടനാശിനികൾ ,പന്തളം ശർക്കര, അഗ്രോജ്യോതി ജ്യൂസ്, ജാം, മറയൂർ ശർക്കര, അച്ചാർ, മിൽമ ഉല്‍പ്പന്നങ്ങൾ, കേര വെളിച്ചെണ്ണ, കുട്ടനാടൻ ജൈവ അരി, തുടങ്ങി എല്ലാ പൊതുമേഖലാ ഉല്പന്നങ്ങളും ബസാറിൽ ലഭ്യമാണ്. സർക്കാർ നിർദ്ദേശപ്രകാരം രാവിലെ 7.30 മുതൽ 11.30 വരെ മാത്രമാണ് പ്രവർത്തന സമയം.കർഷകരും മറ്റ് ഉപഭോക്താക്കളും കോവിഡ് – 19 പ്രതിരോധ നിബന്ധനകൾ പാലിച്ച് സഹകരിക്കണമെന്ന് ഡപ്യൂട്ടി മാനേജർ ആർ. എൻ രഞ്ജിത് അറിയിച്ചു. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക -0474 2450502,. 9539785244
