കൊട്ടാരക്കര : കോവിഡ് -19 മായി ബന്ധപ്പെട്ട് ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശ പ്രകാരം 16.04.2020 ല്‍ കുരുവിക്കോണം സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ ആയുര്‍ രക്ഷാക്ലിനിക് പ്രവര്‍ത്തനം ആരംഭിച്ചു. ആയുര്‍രക്ഷാ ക്ലിനിക്കിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുപ്പിച്ചില്ല എന്ന കാരണം പറഞ്ഞ് അഞ്ചല്‍ പഞ്ചായത്ത് കുരുവിക്കോണം വാര്‍ഡ് മെമ്പര്‍ ആയുര്‍വേദ മെഡിക്കല്‍ ഓഫീസറുടെ ജോലി തടസ്സപ്പെടുത്തി.
മെഡിക്കല്‍ ഓഫീസറുടെ പരിശോധന മുറിയില്‍ കടന്നു കയറിയ വാര്‍ഡ് മെമ്പര്‍ മെഡിക്കല്‍ ഓഫീസറുടെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും, അസഭ്യം പറഞ്ഞ് കൈയില്‍ കടന്നു പിടിച്ച് മൊബൈല്‍ ഫോണ്‍ ബലമായി പിടിച്ചു വാങ്ങി എറിഞ്ഞ് തകര്‍ക്കുകയും ചെയ്തുവെന്നും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കാണിച്ച് മെഡിക്കല്‍ ഓഫീസര്‍ അഞ്ചല്‍ എസ്.എച്ച്.ഒ യ്ക്ക് നല്കിയ പരാതിയില്‍ കുരുവിക്കോണം വാര്‍ഡ് മെമ്പര്‍ അഞ്ചല്‍ കുരുവിക്കോണം ഷീജ വിലാസം വീട്ടില്‍ നാണപ്പന് മകന് അജിത് കുമാറിന് എതിരെ അഞ്ചല്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
