കൊട്ടാരക്കര : തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ചികിത്സയിൽ കഴിഞ്ഞു വരുന്ന നെല്ലിക്കുന്നം ജെ.കെ. ഭവനിൽ മറിയമ്മക്ക് ദിവസവും കഴിക്കുന്ന മരുന്ന് തീർന്നു. മരുന്ന് എത്തിക്കാൻ കൊല്ലം റൂറൽ പോലീസിന്റെ സഹായം തേടുകയും ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈെഎസ്പി യുടെ നിർദ്ദേശപ്രകാരം സ്പെഷ്യൽ ബ്രാഞ്ച് ഓഫീസിലെ അനീഷിന്റെ ഭാര്യ തിരുവനന്തപുരം അവിട്ടം തിരുനാൾ ആശുപത്രിയിൽ സ്റ്റാഫ് നേഴ്സ് ആതിര മുഖേന ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസിൽ മരുന്ന് എത്തിച്ചു. മരുന്ന് ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ലെ അനസ്, ബിജു, സാജു എന്നിവർ നെല്ലിക്കുന്നത്ത് വീട്ടിൽ എത്തി മറിയാമ്മക്ക് കൈമാറി. മരുന്നിന്റെ കൂടെ പഴങ്ങൾളും വാങ്ങി നൽകിയാണ് ഉദ്യോഗസ്ഥർ മടങ്ങിയത്.
