കൊട്ടാരക്കര : ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പിലാക്കുന്നതിനായി എല്ലാ ചെക്കിംഗ് പോയിന്റുകളിലും വാഹന പരിശോധന കര്ശനമാക്കിയിട്ടുള്ളതും, അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ വെറുതെ പുറത്തിറങ്ങി രോഗവ്യാപനത്തിനിടയാകുന്നവിധം പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് നിയമ നടപടി സ്വീകരിക്കും.
വ്യാജവാറ്റ് തടയുന്നതിന് കര്‍ശന പരിശോധനകള്‍ നടത്തുന്നതിനും ഒഴിഞ്ഞ പ്രദേശങ്ങളിലും പാറക്വാറികളിലും നിയമം ലംഘിച്ച് ആളുകള്‍ കൂട്ടം കൂടുന്നത് തടയുന്നതിനുള്ള നടപടികളും ശക്തമാക്കാന്‍ എല്ലാ എസ്.എച്ച്.ഒ മാര്‍ക്കും നിര്‍ദ്ദേശം നല്കി.
കൊല്ലം റൂറല്‍ ജില്ലയില്‍ ശനിയാഴ്ച കോവിഡ് ലോക്ക്ഡൗണ്‍ നിയമ ലംഘനവുമായി ബന്ധപ്പെട്ട് 232 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 233 പേരെ അറസ്റ്റ് ചെയ്തു. 217 വാഹനങ്ങള്‍ പിടിച്ചെടുത്തു. നിയമലംഘകര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ ഐ.പി.എസ് അറിയിച്ചു.
