തിരുവനന്തപുരം: ലോക്ക് ഡൗണില്‍ നിയമം ലംഘിച്ചതിനെ തുടര്‍ന്ന് പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടുനല്‍കാനുള്ള ബോണ്ട് തുകയില്‍ തീരുമാനമായി. ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
ഇരുചക്ര വാഹനങ്ങള്‍ക്കും മുച്ചക്ര വാഹനങ്ങള്‍ക്കും തിരിച്ചെടുക്കാന്‍ നല്‍കേണ്ട തുക 1000 രൂപയാണ്. നാല് ചക്ര വാഹനങ്ങള്‍ക്ക് 2000 രൂപയാണ് അടക്കേണ്ടത്.
മീഡിയം ഹെവി വാഹനങ്ങള്‍ക്ക് 4000 രൂപയാണ് ബോണ്ട് തുക. ഹെവി വാഹനങ്ങള്‍ വിട്ടുകിട്ടാന്‍ കെട്ടിവയ്ക്കേണ്ടത് 5000 രൂപയാണ്. ബോണ്ട് തുക വാഹന ഉടമകള്‍ ട്രഷറികളില്‍ കെട്ടിവച്ചാല്‍ മതി. നിരവധി വാഹനങ്ങളാണ് ലോക്ക് ഡൗണ്‍ നിയമം ലംഘിച്ചതിന് പോലീസ് പിടിച്ചുവച്ചിരിക്കുന്നത്.