കൊട്ടാരക്കര : കൊല്ലം റൂറല്‍ ജില്ലയില്‍ കോവിഡ്-19 ലോക്ക് ഡൗണ്‍ നിയമലംഘനവുമായി ബന്ധപ്പെട്ട് 261 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 265 പേരെ അറസ്റ്റ് ചെയ്തു. 242 വാഹനങ്ങള്‍ പിടിച്ചെടുത്തു. അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പ് വരുത്തുന്നതിനായി ഉദ്യോഗസ്ഥര്‍ ക്യാമ്പ് സന്ദര്‍ശിക്കുന്നതിനും അനധികൃത വാഹനയാത്രകള് നിയന്ത്രിക്കാന്‍ വാഹന പരിശോധന കര്‍ശനമാക്കാനും ജില്ലയിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥര്ക്കുംനിര്ദ്ദേശം നല്കിയിട്ടുളളതായി ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍. ഐ.പി.എസ് അറിയിച്ചു.
