അതിര്‍ത്തി തര്‍ക്കത്തിനിടെ സംഘര്‍ഷം. അയല്‍വാസിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി പോലീസ് പിടിയില്‍.
പത്തനാപുരം, കറവൂര്‍ കുറുന്തമണില് പുരയിടത്തിന്റെ അതിര്‍ത്തിയില്‍ നിന്ന മരം മുറിച്ചത് സംബന്ധിച്ചുണ്ടായ തര്‍ക്കത്തില്‍ കുറുന്തമണ്‍ അശ്വതി ഭവനില്‍ ബിജു കുമാറിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസ്സില്‍ അയല്‍വാസിയായ മാളു വിലാസത്തില്‍ വീരപ്പന് എന്നു വിളിക്കുന്ന യശോധരന്(67) എന്നയാളെ പത്തനാപുരം പോലീസ് അറസ്റ്റ് ചെയ്തു. പത്താനാപുരം സി.ഐ. രാജീവ് എസ്സ്.ഐ മാരായ നജീബ്ഖാന്‍, വിശ്വനാഥന്, സി.പി.ഓ. മനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
