ലോക്ക് ഡൌൺ പശ്ചാത്തലത്തിൽ ഭക്ഷണം എത്തിക്കുന്നതിനായി കൊട്ടാരക്കര മുനിസിപ്പാലിറ്റിയിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് പോലീസ് പച്ചക്കറികൾ എത്തിച്ചു. കൊല്ലം റൂറൽ സൈബർ സെല്ലിൽ നിന്നും സബ് ഇൻസ്പെക്ടറായി വിരമിച്ച പട്ടാഴി സുനിൽ കുമാറിൽ നിന്നും സംഭാവനയായി സമാഹരിച്ച പച്ചക്കറി വിഭവങ്ങൾ ആണ് ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ കൊട്ടാരക്കര മുനിസിപ്പൽ സെക്രട്ടറി ക്ക് കൈമാറിയത്.
