പുനലൂർ : ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത അച്ഛനെ എടുത്തു പൊള്ളുന്ന വെയിലിൽ മകന് നടക്കേണ്ടിവന്നത് 400 മീറ്റർ. ലോക്ക് ഡൌൺ ആയതിനാൽ പോലീസുകാർ അവർ വന്ന ഓട്ടോറിക്ഷ തടഞ്ഞിട്ടതോടെയാണ് ആ മകനു അച്ഛനെയും എടുത്തുകൊണ്ടു നടക്കേണ്ടി വന്നത്. ഇന്നലെ ഉച്ചക്കാണ് സംഭവം. കുളത്തുപ്പുഴ ഇ എസ് എം കോളനി പെരുമ്പള്ളിൽ കുന്നിൽ വീട്ടിൽ റോയിയുടെ അച്ഛൻ പി ജി ജോർജ് (89 ) നെ ഇന്നലെ പുനലൂർ താലൂക്ക് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. അച്ഛനെ വീട്ടിൽ കൊണ്ടുപോകാൻ ഓട്ടോറിക്ഷയിൽ എത്തിയ റോയിയെ ടി ബി ജംഗ്ഷനിൽ വാഹനം തടഞ്ഞു. ആശുപത്രി രേഖകൾ കാണിച്ചുയെങ്കിലും വാഹനം വിട്ടില്ല. തുടർന്ന് റോയി അച്ഛനെയും എടുത്തു നടന്നു അമ്മ ലീലാമ്മയും ഒപ്പം നടന്നു.
കുളത്തുപ്പുഴ പോലീസ് സ്റ്റേഷനിൽ പോയി പാസ് ആവശ്യപ്പെട്ടു എങ്കിലും സത്യവാങ്ങ്മുലം മതിയെന്ന് പറഞ്ഞു മടക്കി അയച്ചെന്നു റോയി പറയുന്നു. മനുഷ്യവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അന്വേഷണ റിപ്പോർട്ട് നൽകാൻജില്ലാ പോലീസ് മേധാവിയോട് അവശ്യപ്പെട്ടു. വിശദ അന്വേഷണത്തിന് സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ബി. വിനോദിനെ ചുമതലപ്പെടുത്തി.
