ചടയമംഗലം : വ്യാജചാരായ നിര്‍മ്മാണത്തിനിടയില്‍ ചടയമംഗലം അര്‍ക്കന്നൂര്‍, വായനശാലമുക്കില് തെക്കേ തുണ്ടില്‍ വീട്ടില്‍ അനില്മോന് (39) ആണ് ചാരായവും കോടയും വാറ്റുപകരണങ്ങളുമായി വീട്ടില്‍ നിന്നും ചടയമംഗലം സി.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തു.
