തൃശൂർ : ഈ വ൪ഷത്തെ തൃശൂ൪ പൂരം ഉപേക്ഷിച്ചു. മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് ഏകകണ്ഠമായ തീരുമാനം ഉണ്ടായത്. പൂരത്തിലെ പ്രധാന ക്ഷേത്രങ്ങളായ പാറമേക്കാവ് തിരുവമ്പാടി ക്ഷേത്രം ദേവസ്വം പ്രതിനിധികളും ഘടകക്ഷേത്രങ്ങളിലെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ മെയ് മൂന്ന് വരെ നീട്ടിയതോടെയാണ് പൂരം ഉപപേക്ഷിക്കാ൯ തീരുമാനിച്ചത്.
ക്ഷേത്ര ചടങ്ങുകൾ മാത്രം നടത്തും. പൂരവുമായി ബന്ധപ്പെട്ട കൊടിയേറ്റമടക്കമുള്ള ചടങ്ങുകൾ ഉണ്ടാകില്ല. അഞ്ച് പേരിൽ കൂടുതലുള്ള ഒരു ചടങ്ങും പാടില്ലെന്നും യോഗത്തിൽ ധാരണയായി.
മെയ് രണ്ടിനാണ് ഇത്തവണ തൃശൂർ പൂരം നടക്കേണ്ടിയിരുന്നത്. ഈ മാസം ആദ്യം ആരംഭിക്കേണ്ടിയിരുന്ന പൂരം എക്സിബിഷനും ഉപേക്ഷിച്ചിരുന്നു