കൊട്ടാരക്കര : അമ്പലത്തുംകാലയിൽ കരിമ്പ് ജ്യൂസ് വിൽപനക്കായി 6 വർഷങ്ങൾ ആയി വീട് വാടകക്കെടുത്തു താമസിക്കുന്ന 4 അഥിതി തൊഴിലാളികളെ കുറിച്ച് വിവരം ലോക് ഡൗൺ ആരംഭിച്ചപ്പോൾ എയിഡ്സ് കൺട്രോൾ സൊസൈറ്റിയിലെ പ്രവർത്തകർക്ക് ലഭിച്ചതിനെ തുടർന്ന് അവർ എഴുകോൺ പഞ്ചായത്തിൽ നിന്നും 3 ആഴ്ചക്കുള്ള സാധനങ്ങൾ അവർക്കു വിതരണം ചെയ്തിരുന്നു. എന്നാൽ ലോക്ക് ഡൌൺ നീട്ടിയപ്പോൾ അവർക്കു ലഭിച്ച സാധനങ്ങൾ തീർന്നു എന്ന് എയിഡ്സ് കൺട്രോൾ സൊസൈറ്റിയിലെ പ്രവർത്തകരെ അറിയിക്കുകയും , അവർ എഴുകോൺ പോലീസ്സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്തു. എഴുകോൺ പോലീസ് സ്റ്റേഷനിലെ അജിത് കുമാർ എന്ന ഉദ്യോഗസ്ഥൻ, വേണ്ട സഹായങ്ങൾ ചെയ്യാം എന്ന് അറിയിക്കുകയും, മണിക്കൂറുകൾക്കകം തന്നെ കിളളൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന പൗരസമിതിയുടെ അംഗങ്ങൾ അഥിതി തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തു വരികയും അവർക്കു വേണ്ടുന്നതായ പലചരക്കു, പച്ചക്കറി സാധനങ്ങൾ വിതരണം ചെയുകയും ചെയ്തു. കോവിഡ്- 19 ഇ സമയത്തു ലോക്ക് ഡൌൺ ആയപ്പോൾ മുതൽ കിളളൂർ പൗരസമിതിയുടെ നേതൃത്വത്തിൽ കിള്ളൂരും, ചുറ്റുമുള്ള പ്രദേശങ്ങളിലും നിർദ്ധനരായ പല വീടുകളിലും കിറ്റുകൾ വിതരണം ചെയ്യുന്നുണ്ട് എന്നും, അവരുടെ പ്രവർത്തനങ്ങൾ ജനങ്ങൾക്കു ആശ്വാസം ഉള്ളതാണെന്നും നാട്ടുകാരും പറയുന്നു
