എറണാകുളം : കൊച്ചിയില്‍ ലോക്ഡൗണ്‍ ലംഘിച്ച് കുര്‍ബാന നടത്തിയ വൈദികൻ അറസ്റ്റിൽ. വെല്ലിങ്ടണ്‍ ഐലന്‍ഡ് പള്ളിയിലെ ഫാ. അഗസ്റ്റിനാണ് അറസ്റ്റിലായത്. ആറ് വിശ്വാസികളെയും അറസ്റ്റ് ചെയ്തു.
ഹാർബർ പൊലീസാണ് അറസ്റ്റ് ചെയ്തത്. ലോക്ക് ഡൗൺ ലംഘിച്ച് കൂട്ടമായി പ്രാർത്ഥന നടത്തിയതിനെ തുടർന്നാണ് കേസ്. പകർച്ചവ്യാധി പ്രതിരോധ നിയന്ത്രണ നിയമപ്രകാരമാണ് കേസെടുത്തത്. വൈദികനെയും അറസ്റ്റിലായവരെയും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.