ശുരനാട് : ശുരനാട് വടക്ക് പുലിക്കുളത്ത് ഗായത്രി ഭവനില്‍ നിന്നും തൊടിയൂര്‍ വില്ലേജില്‍ പുലിയൂര് വഞ്ചിവടക്ക് മുറിയില്‍ ത്രിശക്തി വീട്ടില്‍ താമസിക്കുന്ന ഗംഗാധരന്‍നായര്‍ മകന് രാജേഷ് (40) താമരക്കുളം വില്ലേജില്‍ മേക്കും മുറിയില്‍ കിഴക്കേ വല്യത്ത് വീട്ടില്‍ ഹനീഫ റാവുത്തര്‍ മകന് ഷഫീര്‍ (36) എന്നിവരെ ശൂരനാട് സി.ഐ യുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. കെ.എല്‍ 23 എസ് 3322 നമ്പര്‍ രജിസ്ട്രേഷനിലുള്ള സ്കൂട്ടറില്‍ കറങ്ങി നടന്ന് ചാരായ വില്പന നടത്തിവരികയായിരുന്നു പ്രതികള്‍.
