ന്യൂഡല്‍ഹി : വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസി ഇന്ത്യക്കാരെ ഉടന്‍ തിരിച്ചുകൊണ്ടുവരാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. യാത്രാനുമതി നല്‍കുന്നത് ലോക്ഡൗണിന്റെ ലംഘനമാകും. എവിടെയാണോ ഉള്ളത് അതാതിടങ്ങളില്‍ തുടരുകയാണ് വേണതെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിര്‍ദേശിച്ചു. ഹര്‍ജികള്‍ ഒരുമാസത്തേക്ക് മാറ്റിവച്ചു. മറ്റ് രാജ്യങ്ങളില്‍ കുടുങ്ങിയിരിക്കുന്നവരെ നാട്ടില്‍ എത്തിക്കാന്‍ പറ്റുന്ന സാഹചര്യമല്ല ഇപ്പോൾ ഉള്ളതെന്ന് സുപ്രീംകോടതി പറഞ്ഞു.
