കൊട്ടാരക്കര- കോവിഡ്-19 കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ലംഘിച്ച് ചായക്കട തുറന്ന് പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കടയ്ക്കല്‍ പോലീസ് കേസെടുത്തു. അവശ്യഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും മറ്റ് പ്രൊവിഷണല്‍ സ്റ്റോറുകളും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തുറക്കാമെന്നിരിക്കെ ചായക്കടകളും മറ്റും തുറന്ന് പ്രവര്‍ത്തിക്കുന്നത് കുറ്റകരമാണ്. കടയ്ക്കലില്‍ ചായക്കട തുറന്ന് പ്രവര്‍ത്തിച്ച ചിതറ വില്ലേജില്‍ മടത്തറ തോട്ടത്തില്‍ വീട്ടില്‍ യഹിയ മകന് ഷെമീര്‍ (31), ചിതറ വില്ലേജില്‍ വളവുപച്ച തടത്തിവിള വീട്ടില്‍ അലിയാരുകുഞ്ഞ് മകന് നവാസ് (48) എന്നിവരെ അറസ്റ്റ് ചെയ്ത് പകര്‍ച്ച വ്യാധി തടയല്‍ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിട്ടുളളതുമാണ്.
