കൊല്ലം: ലോക്ഡൗണ്‍ നിയമലംഘനത്തിന്റെ ഭാഗമായി കൊല്ലം റൂറല്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ 24, 25, 26 തീയതികളില്‍ പിടിച്ചെടുത്തിട്ടുള്ള വാഹനങ്ങള്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി വിട്ടു നല്കാന് കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ ഐ.പി.എസ് ഉത്തരവിട്ടു.
24.03.20, 25.03.20, 26.03.20 എന്നീ തീയതികളിലായി പിടിച്ചെടുത്തിട്ടുള്ള വാഹനങ്ങള്‍ കേസിന്റെ അന്വേഷണ ആവശ്യത്തിനും വിചാരണ വേളയിലും തിരിച്ച് എത്തിക്കും എന്ന ഉറപ്പിന്മേല് വിട്ടുനല്‍കാനാണ് ഉത്തരവായിട്ടുള്ളത്. 27, 28, 29 തീയതികളിലായി പിടിച്ചെടുത്ത വാഹനങ്ങൾ 13.04.20 ന് രാവിലെയും വൈകിട്ടുമായി വിട്ടു നൽകുന്നതാണ്.