ഈസ്റ്റര്‍ ദിനത്തില്‍ തിരക്ക് നിയന്ത്രിച്ച് പോലീസ്. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ അവധി ദിന ആഘോഷങ്ങളുടെ പേരിലുള്ള തിരക്ക് വര്‍ദ്ധിക്കാനുള്ള സാദ്ധ്യത മുന്നില്‍ കണ്ട് പോലീസ് കര്‍ശന നടപടികള്‍ സ്വീകരിച്ചു. നിയന്ത്രണങ്ങള്‍ ലംഘിച്ച് കൊട്ടാരക്കരയില്‍ ഇറച്ചിക്കട പ്രവര്‍ത്തിപ്പിച്ച മുസ്ലിംസ്ട്രീറ്റില് മുസലിയാര്‍ മന്‍സിലില്‍ ജലാലുദ്ദീന്‍ മകന് അനസ് (18) മുസ്ലിം സ്ട്രീറ്റില്‍ പണയില്‍ വീട്ടില്‍ ഹസന് മകന് ഷമീം (35) കൊച്ചുവിള തുണ്ടില്‍ വീട്ടില്‍ പരീത് സാഹിബ് മകന് മാഹീന് (42) തോപ്പിൽ ഫിറോസ് മകൻ ബഷീർ (38)എന്നീ നാല് പേര്‍ക്കെതിരെ കൊട്ടാരക്കര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഗള്‍ഫ് കൂട്ടായ്മയുടെ പേരില്‍ വാളകത്ത് ഓട്ടോറിക്ഷയില്‍ സൗജന്യ കിറ്റ് വിതരണം ചെയ്ത് നിയന്ത്രണങ്ങള്‍ ലംഘിച്ച് കൂട്ടം കൂടി രോഗവ്യാപനത്തിന് ഇടയാക്കുന്ന വിധം പ്രവര്‍ത്തിച്ച വാളകം വില്ലേജില്‍ അണ്ടൂര്‍ മുറിയില്‍ പടിഞ്ഞാറ്റിന്‍കര പുത്തന്‍ വീട്ടില്‍ ഷൈജുകുമാര്‍ (42) വാളകം പ്ലാവിള പുത്തന്‍ വീട്ടില്‍ കൃഷ്ണന്‍കുട്ടി (44) വാളകം പാലക്കുഴി പൊയ്കവിള വീട്ടില്‍ അമ്പു (41) വാളകം അമ്പലക്കര ഡാലു ഭവനില്‍ മകന് രാജേന്ദ്രന് (48) എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ആട്ടോറിക്ഷ പിടിച്ചെടുത്തു.
ലോക്ഡൗണ്‍ നിയമലംഘംനം നടത്തിയവര്‍ക്കെതിരെ ഞായറാഴ്ച കൊല്ലം റൂറല്‍ ജില്ലയില്‍ 220 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 222 പേരെ അറസ്റ്റ് ചെയ്തു. 191 വാഹനങ്ങള്‍ പിടിച്ചെടുത്തു. തുടര്‍ന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ ഐ.പി.എസ് അറിയിച്ചു.
