മധ്യപ്രദേശിലെ ശിവ്പുരി ജില്ലാ കളക്ടർ അനുഗ്രഹ വേഷം മാറി കടയിൽ വന്നു കടക്കാരനോട് താൻ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വീട്ടിലെ ആളാണെന്നും, അവശ്യ സാധനങ്ങൾ ശരിയായ വിലയിൽ തരണമെന്നും ആവശ്യപ്പെട്ടു. ഇത് കേട്ട കടക്കാരനും സഹായികളും ചേർന്ന് ഇവരെ ഭീഷണിപ്പെടുത്തി അവിടെനിന്നും ഓടിച്ചു. സാധാരണക്കാരോട് മോശമായി പെരുമാറുന്നു, കരിഞ്ചന്ത നടത്തുന്നു എന്ന കടക്കാരനെതിരെയുള്ള നിലവിലെ പരാതികൾ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് കളക്ടർ അവിടെ എത്തിയത്.
തന്ത്രപരമായി കടക്കാരനെ കുടുക്കിയ പാവങ്ങളുടെ കളക്ടർക്ക് അഭിനന്ദനങ്ങൾ
