കൊട്ടാരക്കര : കൊവിഡ്-19 വ്യാപനത്തെ പ്രതിരോധിക്കാര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗൺ വക വയ്ക്കാതെ ഈസ്റ്റര്‍ തലേന്ന് ഇറച്ചിക്കടകളിലും മത്സ്യമാര്‍ക്കറ്റിലും വന്‍ ജനത്തിരക്ക്. തിരക്ക് മുതലെടുത്ത് മീനിനും ഇറച്ചിക്കും അധികം വിലയാണ് വ്യാപാരികൾ ഈടാക്കുന്നത്. തമിഴ്നാട്ടില്‍ നിന്നു പോത്തിന്റെ വരവു കുറഞ്ഞെന്ന ന്യായം നിരത്തി ബീഫിന് 40 രൂപ വരെയാണ് കിലോയ്ക്ക് വ്യാപാരികള്‍ വര്‍ധിപ്പിച്ചത്. പലയിടത്തും ബീഫിന് കിലോ 370 രൂപ നിരക്കിലാണ് ഇന്ന് വില്‍പ്പന നടത്തിയത്. കിലോ 220 രൂപയില്‍ നിന്ന് പന്നിയിറച്ചിക്ക് ഈസ്റ്റര്‍ വിപണിയില്‍ 260 രൂപയാണ് വില. ബീഫിന് വിപണിയില്‍ കുറവുണ്ടെന്ന് വ്യക്തമായതോടെയാണ് കോഴി, പന്നി എന്നിവയ്ക്ക് വ്യാപാരികള്‍ വില വര്‍ധിപ്പിച്ചത്. ഉയര്‍ന്ന വിലയ്ക്കും സാധനങ്ങള്‍ വാങ്ങാന്‍ പലരും തയാറാണെങ്കിലും വിപണിയില്‍ ഇവയ്ക്കെല്ലാം ക്ഷാമം നേരിടുന്നുണ്ട്.
കടകളിലെ വൻതിരക്ക് എസ് പി യുടെ ശ്രെദ്ധയിൽപെട്ടതോടെ , വ്യാപാര സ്ഥാപനങ്ങളിലേക്ക് പോലീസ് ഉദ്ദ്യോഗസ്ഥരെ അയച്ചു തിരക്ക് നിയന്ത്രിക്കുകയായിരുന്നു.
