കൊട്ടാരക്കര- കൊല്ലം റൂറല്‍ ജില്ലാസ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസില്‍ പുത്തൂര്‍ ആറ്റുവാശ്ശേരിയില്‍ നിന്നും അറിയിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി യുടെ നിര്‍ദ്ദേശാനുസരണം വൈക്കം ഇന്‍ഡോ അമേരിക്കന്‍ ആശുപത്രി ചികില്‍സയില്‍ തുടര്‍ന്ന് വരുന്ന പുത്തൂര്‍ മാവടി ആറ്റുവാശ്ശേരി കിണറുവിള വീട്ടില്‍ റെജിയുടെ മകന് ദീപുവിന്റെ ചികില്സയ്ക്കായുളള ജീവന് രക്ഷാ മരുന്ന് സമീപ സ്ഥലങ്ങളിലെ മെഡിക്കല്‍ സ്റ്റോറുകളില്‍ ലഭ്യമല്ലാത്തതിനാല്‍ കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് സിറ്റി മെഡിക്കല്‍സില്‍ നിന്നും എത്തിക്കുന്നതിന് വേണ്ടി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസേഴ്സ് അസോസിയേഷന് അംഗം സുരേഷ് മരുന്നുകള്‍ വാങ്ങി നിര്‍ദ്ദേശാനുസരണം പോലീസ് വാഹനങ്ങളില്‍ കൊല്ലം റൂറലില്‍ എത്തിച്ചു. മരുന്നുകള്‍ ഇന്നലെ വൈകിട്ട് പുത്തൂര്‍ ജനമൈത്രി ബീറ്റ് ഓഫീസര്‍ രാജീവന് റെജിയുടെ വീട്ടിലെത്തി നല്കി. റെജിയുടെ ജീവിത സാഹചര്യം മനസ്സിലാക്കിയ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചിലെ പോലീസുകാര്‍ അവരുടെ കൈയ്യില്‍ നിന്നും സമാഹരിച്ച അടിയന്തിര ചികില്‍സാ സഹായം ഇന്ന് റെജിയുടെ വീട്ടിലെത്തി നല്കി.
