വ്യാജ ചാരായ കച്ചവടത്തിനിടയില്‍ പോലീസ് പിടിയില്‍ ശൂരനാട് വടക്ക് പടിഞ്ഞാറേ കിഴക്ക് മുറിയിൽ പാറ്റൂരയ്യത്ത് വീട്ടില്‍ ശിവരാമൻ(55) ആണ് ശൂരനാട് പോലീസിന്റെ പിടിയിലായത്. വീട്ടിന്റെ പരിസരത്ത് സൂക്ഷിച്ചിരുന്ന 25 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. ശൂരനാട് സി.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
