തെന്മല: വ്യാജവാറ്റിനിടയിൽ പോലീസ് പിടിയിൽ. ആര്യങ്കാവ് വെഞ്ഞാർ സജി സദനത്തിൽ സജി(45)ആണ് തെന്മല പോലീസ് അറസ്റ്റ് ചെയ്തത്. കരിമലക്കാന ഹാരിസൺ എസ്റ്റേറ്റ് പരിസരത്ത് വ്യാജവാറ്റ് നടത്തുന്നതിനിടയിലാണ് പോലീസ് പിടിയിലായത്. പ്രതിയിൽ നിന്ന് 100 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. തെന്മല സി.ഐ. വിശ്വംഭരൻ എസ്.ഐ പ്രവീൺ. സി.പി. ഒ അനീഷ് എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
