ചെങ്ങന്നൂർ: കഴിഞ്ഞ 15 ദിവസങ്ങൾ മാതൃകാപരമായ പ്രവർത്തനങ്ങളാണ് ചെങ്ങന്നൂരിന് പറയുവാനുള്ളത്. കൊവിഡ് 19 പ്രതിരോധത്തിനാവശ്യമായ മുൻകരുതലുകൾ എം.എൽ.എ സജി ചെറിയാന്റെ നേതൃത്വത്തിൽ മുന്നേറുകയാണ്. 500 ൽ അധികം പേർക്കുള്ള ഐസൊലേഷൻ സംവിധാനങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. സജി ചെറിയാൻ ചെയർമാനായുള്ള കരുണ പെയിൻ ആൻറ് പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി കിച്ചൺ വഴി ഉച്ചഭക്ഷണവും അത്താഴവും കൈതാങ്ങുമായി വിവിധ സംഘടനകൾ ജാതി മത വർണ്ണ രാഷ്ട്രീയ ഭേദമില്ലാതെ ഒത്തു ചേർന്ന ഈ പ്രവർത്തനങ്ങൾ ചെങ്ങന്നൂരിന്റെ ഐക്യത കൂട്ടുന്നു. മരുന്നുകൾ ആവശ്യമുള്ളവർക്ക് വീടുകളിൽ എത്തിച്ചു കൊടുക്കുവാനുള്ള ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്.
പ്രളയത്തെ അധിജീവിച്ച ചെങ്ങന്നൂർ ഈ സാഹചര്യത്തെയും അധിജീവിക്കും എന്ന് ചെങ്ങന്നൂർ നിവാസികൾക്ക് ധൈര്യം പകരുകയാണ് ഈ നാടിന്റെ പ്രീയ ജനപ്രതിനിധി.