കൊച്ചി: കൊവിഡ് 19 ബാധിച്ച് കേരളത്തില്‍ ചികിത്സയിലിരുന്ന എട്ടു വിദേശികളുടേയും ജീവന് രക്ഷിച്ചുവെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ഹൈ റിസ്കിലുള്ള എല്ലാവരെയും ചികിത്സിച്ച് രക്ഷപ്പെടുത്തിയ എറണാകുളം, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ശൈലജ ടീച്ചര്‍ അഭിനന്ദനം അറിയിക്കുകയും ചെയ്തു.
ഇറ്റലിയില്‍ നിന്നുള്ള റോബര്‍ട്ടോ ടൊണോസോ (57), യുകെയില്‍ നിന്നുള്ള ലാന്‍സണ്‍ (76), എലിസബത്ത് ലാന്‍സ് (76), ബ്രയാന്‍ നെയില്‍ (57), ജാനറ്റ് ലൈ (83), സ്റ്റീവന്‍ ഹാന്‍കോക്ക് (61), ആനി വില്‍സണ്‍ (61), ജാന്‍ ജാക്സണ് (63) എന്നിവരാണ് രോഗമുക്തി നേടി സന്തോഷത്തോടെ സ്വദേശത്തേക്ക് പോകാനൊരുങ്ങുന്നത്.