കൊട്ടാരക്കര : വ്യാജ ചാരായ നിര്‍മ്മാണത്തിനിടയില്‍ രണ്ട് പേരെ പുനലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മാത്ര പ്രീതി ഭവനില്‍ ശിവദാസന്‍പിള്ളയുടെ മകന് പ്രദീപ്(42) മാത്ര കരോട്ട് ചരുവിള വീട്ടില്‍ രാജപ്പന്റെ മകന് വിജയന് (40) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും 1 ലിറ്റര്‍ വ്യാജ ചാരായവും 30 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പുനലൂര്‍ സി.ഐ. യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
