കൊട്ടാരക്കര : കൊല്ലം റൂറല്‍ സ്പെഷ്യല്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനായ സജ്ജു.ആര്.എല്‍ ന്റെ നേതൃത്വത്തില്‍ മാന്നാര്‍ ചെന്നിത്തല കെ.വി.എം ഹോസ്പിറ്റലില്‍ നിന്നും കൊട്ടാരക്കര വെട്ടിക്കവല സ്വദേശി മഞ്ചുവിന് മരുന്നെത്തിച്ചു നല്കി.ദീര്‍ഘനാളായി കെ.വി.എം ഹോസ്പിറ്റലിലെ ചികിത്സയിലായിരുന്നു മഞ്ജു. പവിത്രേശ്വരം മാറങ്ങാട്ട് മേലതില്‍ വീട്ടില്‍ വിജയന്‍പിള്ളക്കും തന്റെ മരുന്ന് വീട്ടിലെത്തിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മാതൃകയായി. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് ജില്ലാ ട്രഷറര്‍ കൂടിയാണ് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായ സജ്ജു.ആര്.എല്‍
