കോന്നി: കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന വിദ്യാര്‍ഥിനിയുടെ വീടിനുനേരെ ആക്രമണം. കോയമ്പബത്തൂരില് നിന്നും കേരളത്തിലേക്ക് മടങ്ങി എത്തിയ പെണ്‍കുട്ടിയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. പിതാവ് കേബിള്‍ ഓപ്പറേറ്റര്‍ ആയതിനാല്‍ ഓഫിസിലാണ് താമസം. ഇദ്ദേഹം പുറത്തിറങ്ങി നടക്കുന്നെന്നാരോപിച്ച് സമൂഹമാധ്യമങ്ങളില്‍ ‘ഇവനെ കല്ലെറിയണം’ എന്നുപറഞ്ഞ് ശബ്ദ സന്ദേശം പ്രചരിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
