ന്യൂയോര്‍ക്ക് : യുഎസില്‍ നാല് മലയാളികള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ, കേരളത്തിനു പുറത്ത് മരിച്ച മലയാളികള്‍ 24 ആയി. ഫിലഡല്ഫിയയില് കോഴഞ്ചേരി തെക്കേമല സ്വദേശി ലാലുപ്രതാപ് ജോസ് (64), ന്യൂയോര്‍ക്ക് ഹൈഡ് പാര്‍ക്കില്‍ തൊടുപുഴ കരിങ്കുന്നം മറിയാമ്മ മാത്യു (80), ന്യൂയോര്‍ക് റോക്ലാന്‍ഡില്‍ തൃശൂര്‍ സ്വദേശി ടെന്നിസണ്‍ പയ്യൂര്‍(82), ടെക്സസില്‍ കോഴിക്കോട് കോടഞ്ചേരി വേളംകോട് ഞാളിയത്ത് റിട്ട. ലഫ്. കമാന്‍ഡര്‍ സാബു എന്‍. ജോണിന്റെ മകന് പോള്‍ (21) എന്നിവരാണ് മരിച്ചത്.
