കൊട്ടാരക്കര : കൊട്ടാരക്കര ശ്രീമഹാഗണപതി ക്ഷേത്രത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന മേടതിരുവാതിര മഹോത്സവം മാറ്റി വെച്ചതായി ഉപദേശസമിതി. കോവിഡ് – 19 നിലവിലെ സാഹചര്യത്തിൽ ക്ഷേത്രം തന്ത്രി, തിരുവിതാംകൂർ ദേവസ്വംബോർഡ് എന്നിവരുടെ തീരുമാനപ്രകാരമാണ് ക്ഷേത്രോത്സവം മാറ്റിവെച്ചത്. ഏപ്രിൽ 18 നു കൊടികയറി 28 നു അവസാനിക്കുന്ന രീതിയിലാണ് ഉത്സവം നടക്കേണ്ടിയിരുന്നത്. ക്ഷേത്രം തന്ത്രിയുടെ നിർദ്ദേശപ്രകാരം ഉത്സവം ഉചിതമായ മറ്റൊരു തിരുവാതിര നാളിൽ നടത്താൻ തീരുമാനം എടുത്തിട്ടുണ്ട്.. തീയതികളിൽ പിന്നീട് അറിയിക്കുന്നതായിരിക്കുമെന്നു ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് അനിൽ മുകളുവിള പറഞ്ഞു.
