കൊട്ടാരക്കര : കരവാളൂർ, ലിജി ഭവനത്തിൽ, ശീമോൻ ബ്രോസിൻ്റെ മകൾ ലിജി സിബി(31) സൗദി അറേബ്യയിലെ അബഹയിൽ ഇന്നലെ വൈകിട്ട് അന്തരിച്ചു. സൗദി ആരോഗ്യ മന്ത്രാലയത്തിലെ നഴ്സാണ്.കൊട്ടാരക്കര ചക്കുവള്ളി സ്വദേശി സിബിയാണ് ഭർത്താവ്. ഇദ്ദേഹവും സൗദി അറേബ്യയിൽ ഉദ്യോഗസ്ഥനാണ്. ഏക മകൾ ഇമാന(3) നാട്ടിലാണ്. പുനലൂർ വിളക്കുവെട്ടത്തു നിന്നും കരവാളൂരിൽ സ്ഥിര താമസമാക്കിയതാണ് ഈ കുടുംബം. ശ്വാസകോശ സംബന്ധമായ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.രണ്ട് മാസം മുൻപ് നാട്ടിൽ എത്തിയും ചികിത്സ തേടിയിരുന്നു.സൗദിയിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കൊറോണ രോഗഭീതിയെ തുടർന്ന് ആശുപത്രി കൊറോണ രോഗികൾക്കായി ക്രമീകരിക്കുന്നതിൻ്റെ ഭാഗമായി മറ്റ് രോഗികളെ ഡിസ്ചാർജ് ചെയ്ത കൂട്ടത്തിൽ ലിജിയെയും ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് അയയ്ക്കുകയായിരുന്നു.തുടർന്ന് അവിടെ വെച്ച് രോഗം മൂർച്ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.മൃതദേഹം നാട്ടിൽ എത്തിക്കാൻ വിമാന സർവീസുകൾ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
മാതാവ്: ലിസി ശീമോൻ. സഹോദരി : സിജി
