അബുദാബി: യു.എ.ഇയില്‍ കുടുങ്ങി കിടക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ നാട്ടിലെത്താന്‍ യു.എ.ഇ പ്രത്യേക വിമാനസര്‍വീസ് നടത്തുന്നു. ഈ മാസം ആറു മുതലാണ് പ്രത്യേക അനുമതി വാങ്ങിയുള്ള സര്‍വീസുകള്‍ ആരംഭിക്കുക. താത്പര്യമുള്ള ആളുകള്‍ക്ക് രാജ്യങ്ങളിലേക്ക് മടങ്ങാനുള്ള പ്രത്യേക സര്‍വീസ് മാത്രമായിരിക്കും ഇത്. ലോകത്തെ പതിനാല് നഗരങ്ങളിലേക്കാണ് യു.എ.ഇ പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും പ്രത്യേക സര്‍വീസ് നടത്തും.അതേസമയം വിദേശ വിമാനസര്‍വീസുകള്‍ അടച്ചിട്ട സാഹചര്യത്തില്‍ ഇന്ത്യയുടെ അനുമതി ഇക്കാര്യത്തില്‍ ലഭിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും തുടര്‍ന്നുള്ള നടപടി
