കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അംഗതൊഴിലാളികള്‍ക്ക് 1000 രൂപ പ്രത്യേക ധനസഹായം അനുവദിക്കും. 2018 ലെ വാര്‍ഷിക പുതുക്കല്‍ നടത്തിയിട്ടുള്ളതും രണ്ട് വര്‍ഷം സര്‍വീസ് പൂര്ത്തിയാക്കിയര്ക്കുമാണ് അനുകൂല്യം ലഭിക്കുക. കുടുംബത്തിലെ ഒരാള്‍ക്ക് മാത്രമായിരിക്കും ആനുകൂല്യം. പെന്ഷനാകുമ്ബോഴോ അംഗത്വം റദ്ദു ചെയ്യുമ്ബോഴോ ഉള്ള റീഫണ്ട് തുകയില്‍ നിന്നും 1000 രൂപ കുറവ് വരുത്തും. ബാങ്ക് പാസ് ബുക്ക് പകര്‍പ്പ് സഹിതം അപേക്ഷ നല്‍കണം. 2020 ജൂണ്‍ മാസമോ അതിന് മുമ്ബോ വിരമിക്കുന്നവര്‍ക്ക് ആനുകൂല്യത്തിന് അര്‍ഹത ലഭിക്കില്ല.
