കൊട്ടാരക്കര- കോവിഡ് -19 വൈറസ് വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിനോടനുബന്ധിച്ച് വിലക്കുകള്‍ ലംഘിച്ച് പുറത്തിറങ്ങി കറങ്ങി നടന്ന് രോഗവ്യാപനം നടത്തുന്നവര്‍ക്കെതിരെ കൊല്ലം റൂറല്‍ ജില്ലയില്‍ പകര്‍ച്ച വ്യാധി തടയല്‍ നിയമപ്രകാരം കര്‍ശനമായ നിയമനടപടികള്‍ സ്വീകരിച്ചു വരുന്നു. പകര്‍ച്ച വ്യാധി തടയല്‍ നിയമപ്രകാരം വ്യാഴം വെളളി ദിവസങ്ങളില്‍ കൊല്ലം റൂറലില്‍ 422 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സര്‍ക്കാര്‍ പുറപ്പെടുവിച്ച നിയന്ത്രണങ്ങള്‍ ലംഘിച്ച് പൊതുനിരത്തുകളില്‍ കൂടി അനാവശ്യ യാത്രകള്‍ നടത്തുന്നവര്‍ക്കെതിരെയും, പൊതുഇടങ്ങളില്‍ കൂട്ടം കൂടി നില്‍ക്കുന്നവര്‍ക്കെതിരെയും വരും ദിവസങ്ങളിലും ശക്തമായ നിയമനടപടികള്‍ സ്വീകരിക്കും.
കൊറോണ വൈറസ് വ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി കേരള സര്‍ക്കാര്‍ കൊണ്ടുവന്ന പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സ് പ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. റേഷന്‍ കടകളില്‍ തിരക്ക് ഒഴിവാക്കുന്നതിനുളള നടപടികളും ബാങ്കുകളിലും ട്രഷറികളിലും എ.റ്റി.എം കൗണ്ടറുകളിലും ഏര്‍പ്പെടുത്തിയ സുരക്ഷ മാനദണ്ഡങ്ങളും എല്ലാം സാമൂഹ്യ അകലം ഉറപ്പുവരുത്തി രോഗവ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയുളളവയാണ്.
അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ എത്തി അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കൊല്ലം റൂറല്‍ ജില്ലയില്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും ജനമൈത്രി ബീറ്റ് ഓഫീസര്‍മാരെ ലെയ്സണ്‍ ഓഫീസര്‍മാരായി നിയമിച്ചിട്ടുളളതും, അവര്‍ എല്ലാ ദിവസവും അതിഥി തൊഴിലാളികളെ സന്ദര്‍ശിച്ച് അവര്‍ക്ക് ഭക്ഷണവും മറ്റ് അത്യാവശ്യ കാര്യങ്ങളും ഉറപ്പ് വരുത്തുകയും ആവശ്യക്കാര്‍ക്ക് വേണ്ട ചികില്‍സാ സൗകര്യവും നല്കി വരുന്നു. കൊല്ലം റൂറല്‍ ജില്ലയില്‍ 5950 അതിഥി തൊഴിലാളികള്‍ 625 ക്യാമ്പുകളിലായി താമസിച്ച് വരുന്നു.
കോവിഡ് -19 പകര്‍ച്ചവ്യാധി വ്യാപനവുമായി ബന്ധപ്പെട്ട് കൊല്ലം റൂറല്‍ ജില്ലയില്‍ വെളളിയാഴ്ച 203 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് 226 പേരെ അറസ്റ്റ് ചെയ്ത് 164 വാഹനങ്ങള്‍ പിടിച്ചെടുത്ത് പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ച് വരുന്നതായും, നിയമലംഘകര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ തുടര്‍ന്നും സ്വീകരിക്കുന്നതാണെന്നും പകര്‍ച്ചവ്യാധി തടയുന്നതിനും നിയന്ത്രിക്കുന്നതിനും എല്ലാ ജനവിഭാഗങ്ങളുടെയും പരിപുര്‍ണ സഹകരണം ഉണ്ടാകണമെന്നും ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ ഐ.പി.എസ് അറിയിച്ചു.
