വാഷിംഗ്ടണ്‍: അമേരിക്കയില്‍ കോവിഡ് മരണം 6,000 കടന്നു. 6,095 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 2,45,373 പേര്‍ക്കാണ് അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ന്യൂയോര്‍ക്കിലും ന്യൂജേഴ്സിയിലെയും സ്ഥിതി ഗുരുതരമാണ്.
ന്യൂയോര്‍ക്കില്‍ മാത്രം 90,000 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ലൂയീസിയാന സംസ്ഥാനത്ത് 2,700 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 37 പേര് ലൂയിസിയാനയില്‍ മരിച്ചു