കൊട്ടാരക്കര: കോവിഡ് -19 വൈറസ് വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അടച്ചിടല്‍ പ്രക്രിയ ഫലപ്രദമാക്കുന്നതിനായി കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിച്ച് കൊല്ലം റൂറല്‍ പോലീസ്. ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്ന നാളുകളില്‍ ആളുകള്‍ ബാങ്കുകളിലും ട്രഷറികളിലും കൂട്ടമായി എത്തുന്നത് നിയന്ത്രിക്കും. ബാങ്കുകളിലും ട്രഷറികളിലും തിരക്ക് നിയന്ത്രിച്ച് സാമൂഹ്യ അകലം പാലിക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കി പോലീസിനെ നിയോഗിച്ചു. കൊട്ടാരക്കര ജില്ലാ ട്രഷറിയിലും, സബ് ട്രഷറിയിലും കൂടാതെ റൂറല്‍ പോലീസ് പരിധിയില്‍ വരുന്ന കുണ്ടറ, ശാസ്താംകോട്ട,പത്തനാപുരം, പുനലൂര്‍, കടയ്ക്കല്‍, ചടയമംഗലം, പൂയപ്പള്ളി തുടങ്ങിയ സബ് ട്രഷറികളിലും പോലീസിന്റെ സേവനം ഉറപ്പ് വരുത്തി. സര്‍വ്വീസ് പെന്ഷന്, ഫാമിലി പെന്ഷന്, തുടങ്ങിയവ വാങ്ങുന്നതിനായി എത്തുന്നവര്‍ സര്‍ക്കാര്‍ നിശ്ചയിച്ച പ്രകാരമുളള പെന്ഷന് പേയ്മെന്റ് നമ്പരുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ വീട് വിട്ട് ട്രഷറികളില്‍ എത്താന്‍ പാടുള്ളൂ. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ പുറത്തിറങ്ങുന്നത് കര്‍ശനമായി തടഞ്ഞിട്ടുളളതാണ്. സര്‍ക്കാര്‍ ജീവനക്കാരും മറ്റ് അവശ്യ സര്‍വ്വീസിലെ ജീവനക്കാര്‍ക്കും അവരുടെ ഐ.ഡി.കാര്‍ഡുകള്‍ ഉപയോഗിച്ച് യാത്ര ചെയ്യാം. അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച സത്യവാങ്മൂലം ഉപയോഗിച്ച് പോലീസ് ചെക്കിംഗ് പോയിന്റുകളില്‍ പരിശോധനയ്ക്ക് വിധേയമായി യാത്ര ചെയ്യാവുന്നതാണ്. അത്യാവശ്യ സര്‍വ്വീസിനുളള വാഹന പാസുകള്‍ കേരളാ പോലീസിന്റെ pass.bsafe.kerala.gov.in എന്ന പോർട്ടൽ മുഖേന രജിസ്റ്റര്‍ ചെയ്ത് ആവ അനുവദിക്കുന്ന മുറയ്ക്ക് ഉപയോഗിക്കാവുന്നതാണെന്നും, അനാവശ്യമായി റോഡിലിറങ്ങി ലോക്ക് ഡൗണിന് വിപരീതമായി പ്രവര്‍ത്തിച്ചവര്‍ക്കെതിരെ വ്യാഴാഴ്ച കൊല്ലം റൂറല്‍ ജില്ലയില്‍ 176 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് 178 പേരെ അറസ്റ്റ് ചെയ്ത് 130 വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുളളതാണ്.
പത്തനാപുരം MVM (ജനത) ആശുപത്രിയില്‍ ഐസൊലേഷനില്‍ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശിയും, കലഞ്ഞൂര്‍ പാലമലയില്‍ താവളത്തില്‍ പുത്തന്‍വീട്ടില്‍ തങ്കന് നിര്ദ്ദേശങ്ങള്ലംഘിച്ച് ആശുപത്രിയില്‍ നിന്നും കടന്നതിന് ഡ്യൂട്ടി മെഡിക്കല്‍ ഓഫീസറുടെ പരാതിയിന്‍ മേല്‍ പത്തനാപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ലോക്ക്ഡൗണ്‍ വിലക്കുകള്‍ ലംഘിച്ച് അനാവശ്യമായി റോഡിലിറങ്ങി രോഗവ്യാപനത്തിന് കാരണമാകുന്നവര്‍ക്കെതിരെ വരും ദിവസങ്ങളിലും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍. ഐ.പി.എസ് അറിയിച്ചു.
