കൊല്ലം: ഇന്ന് മുതല്‍ കൊല്ലം റൂറല്‍ ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ നിന്നും ഇപ്പോള്‍ നല്‍കിവരുന്ന അവശ്യസര്‍വ്വീസുമായി ബന്ധപ്പെട്ട പാസുകളും അതുമായി ബന്ധപ്പെട്ട വാഹനപാസുകളും നിര്‍ത്തിവക്കാനും 01.04.2020 മുതല്‍ പാസ് ആവശ്യമുള്ളവര്‍ കേരള പോലീസ് തയ്യാറാക്കിയിട്ടുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലായ https://pass.bsafe.kerala.gov.in വഴി ഓണ്‍ലൈനായി അപേക്ഷിക്കേണ്ടതുമാണ്. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി തന്നെ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നും പാസുകള്‍ ലഭ്യമാക്കുന്നതാണ്. അവശ്യ സര്‍വ്വീസുകാര്‍ നാളെ മുതല്‍ ഈ സേവനം ഉപയോഗിക്കണമെന്ന് കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ ഐ.പി.എസ് അറിയിച്ചു.
