കൊട്ടാരക്കര: കോവിഡ്- 19 ന്റെ പശ്ചാത്തലത്തില്‍ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി കൊല്ലം റൂറല്‍ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ആരംഭിച്ചു. എല്ലാ സ്റ്റേഷന് പരിധിയിലും ഐ.എസ്.എച്ച്.ഒ മാരുടെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കി. കൊട്ടാരക്കര ഠൗണില്‍ നടത്തിയ നിരീക്ഷണത്തിന് കൊട്ടാരക്കര ഐ.എസ്.എച്ച്.ഒ വി.എസ്. പ്രശാന്ത്, കൊട്ടാരക്കര ക്രൈം എസ്.ഐ. സാബുജി മാസ് എന്നിവര്‍ നേതൃത്വം നല്കി. നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ ഐ.പി.എസ് അറിയിച്ചു.
