കുണ്ടറ : വ്യാജ മദ്യ നിര്‍മ്മിച്ച് വിതരണം നടത്തി വന്നിരുന്ന കൊല്ലം ഇരവിപുരം വില്ലേജില്‍ വടക്കുംഭാഗം ചേരിയില്‍ ആറ്റുകാല്‍ പുതുവല്‍ വീട്ടില്‍ ചന്ദ്രലാല്‍(31) ആണ് കുണ്ടറ പോലീസിന്റെ പിടിയിലായത്. ഇയാളുടെ ഭാര്യ വീടായ പെരിനാട് വില്ലേജില്‍ ഇടവട്ടം ചേരിയില്‍ പൂജപ്പുര അമ്പലത്തിന് സമീപം ഗൗരി വില്ലയില്‍ താമസിച്ച് വരികയായിരുന്ന പ്രതി കിടപ്പുമുറിയില്‍ 4 ലിറ്റര്‍ കൊള്ളുന്ന കന്നാസില്‍ സൂക്ഷിച്ചിരുന്ന വാറ്റ് ചാരായവും വാറ്റ് ഉപകരണങ്ങളും കുണ്ടറ പോലീസ് പിടിച്ചെടുക്കുകയായിരുന്നു. കുണ്ടറ ഐ.എസ്.എച്ച്.ഒ ജയകൃഷ്ണന്, എസ്.ഐ. വിദ്യാധിരാജ്, അനീഷ് സിവില്‍ പോലീസ് ഓഫീസര്‍മാരായ റെജിന്‍, യഹിയ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
