ചക്കുവള്ളി : ശുദ്ധജലവിതരണത്തിന് ഉപയോഗിക്കുന്ന ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ളതും 30 ഏക്കറിലധികം വിസ്തൃതിയുള്ളതും വശങ്ങള് കല്‍ക്കെട്ടു കെട്ടി സംരക്ഷിച്ചു വരുന്നതുമായ ചക്കുവള്ളി ചിറയില്‍ കോഴി മാലിന്യം നിക്ഷേപിച്ച രണ്ട് പേരെ ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തു. പോരുവഴി വില്ലേജില്‍ പള്ളി മുറിയില്‍ മയ്യത്തുംകര അനഫി പള്ളിക്ക് സമീപം തസ്ലീബ് മന്‍സിലില്‍ താജദ്ദീന് തമീം(21) പോരുവഴി വില്ലേജില്‍ കമ്പലടി മുറിയില്‍ മയ്യത്തുംകര പള്ളിക്ക് പടിഞ്ഞാറ് തുണ്ടലവിള പടിഞ്ഞാറ്റതില്‍ വീട്ടില്‍ ഷാജഹാന്റെ മുഹമ്മദ് അന്‍ഷാദ് (22) എന്നിവരാണ് അറസ്റ്റിലായത്. ശൂരനാട് പോലീസ് സി.സി ടി.വി ക്യാമറയിലൂടെ നടത്തിയ നിരീക്ഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. സമീപ സ്ഥലത്ത് കോഴിക്കട നടത്തിവരികയായിരുന്നു പ്രതികള്‍. ശൂരനാട് സി.ഐ. ഫിറോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്
