കോവിഡ്- 19 ന്റെ പശ്ചാത്തലത്തില്‍ കൂട്ടുകാര്‍ക്ക് കൈത്താങ്ങുമായി ഹലീമ. ഏരൂര്‍ ഗവ ഹയര്‍സെക്കന്ററി സ്കൂളിലെ സീനിയര്‍ സിവില്‍ പോലീസ് കേഡറ്റായ ഏരൂര്‍ അയിലറ വലിയവിള വീട്ടില്‍ അഹമ്മദ് ഹബീബിന്റെ മകളായ ഹലീമ തന്റെ കൂടെയുള്ള എസ്.പി.സി കേഡറ്റുകളില്‍ അവശത അനുഭവിക്കുന്നവര്‍ക്ക് അവശ്യസാധനങ്ങള്‍ വിതരണം ചെയ്ത് മാതൃകയായി. തന്റെ ഒപ്പമുള്ള മൂന്ന് കുടുംബങ്ങള്‍ക്ക് 1500 രൂപ വില വരുന്ന അരിയും മറ്റ് അവശ്യ സാധനങ്ങളും മലക്കറി കിറ്റും നല്കാന് സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്ന് ഏരൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ ഈ മൂന്ന് കുടുംബങ്ങള്‍ക്കും അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു.
ഏരൂര്‍ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍മാരായ സുനില്തങ്കച്ചന്, ഷാജഹാന്, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ലത എന്നിവര്‍ ചേര്‍ന്നാണ് ഭക്ഷണകിറ്റ് വിതരണം ചെയ്തത്.
