കൊട്ടാരക്കര: കോവിഡ്- 19 ന്റെ നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ ബാങ്കുകളില്‍ നിശ്ചിത അകലം പാലിച്ചുകൊണ്ടുള്ള ക്യൂ സിസ്റ്റം ഏര്‍പ്പെടുത്തി പോലീസ്. പത്തനാപുരം, കുന്നിക്കോട്, വാളകം എന്നിവിടങ്ങളില്‍ തിരക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പോലീസ് ഇടപെടല്‍.
വരും ദിനങ്ങള്‍ പെന്ഷന്, ശമ്പളം എന്നിവ വരുന്ന ദിവസങ്ങളായതിനാല്‍ എ.ടി.എമ്മുകളില്‍ തിരക്ക് അനുഭവപ്പെടാനുള്ള സാദ്ധ്യതയുള്ളതിനാല്‍ ബാങ്കുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ ഐ.പി.എസ് അറിയിച്ചു.
