കൊട്ടാരക്കര : കോവിഡ്-19 ഡ്യൂട്ടിയിലുള്ള പോലീസ് സേനാംഗങ്ങള്‍ക്ക് ഭക്ഷണം, സാനിട്ടൈസര്‍, മാസ്ക്. ഗ്ലൗസ് എന്നിവ കൊല്ലം റൂറല്‍ പോലീസിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തു. സാധന സാമഗ്രികളുടെ വിതരണോത്ഘാടനം തിരുവനന്തപുരം റെയിഞ്ച് ഐ.ജി. സഞ്ചയ്കുമാര്‍ ഗുരുഡിന് ആര്യങ്കാവ് എയിഡ്പോസ്റ്റിലെ ഡ്യൂട്ടിക്കാര്‍ക്ക് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ ഐ.പി.എസ്, ഡി.വൈ.എസ്.പി. ബി.വിനോദ്, പുനലൂര്‍ ഡി.വൈഎസ്പി അനില്‍ദാസ്, തെമ്മല സി.ഐ, തെമ്മല സി.ഐ. എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
