കൊട്ടാരക്കര: സ്വകാര്യ ആശുപത്രികളില്‍ കോവിഡ്-19 ന്റെ പ്രതിരോധ പ്രവത്തനവുമായി ബന്ധപ്പെട്ടുള്ള യാതൊരു നടപടിയും എടുക്കാതെയാണ് ആശുപത്രികള്‍ തുറന്ന് പ്രവത്തിക്കുന്നത്. രോഗികള്‍ക്ക് ഇരിക്കുവാന് ഇട്ടിരിക്കുന്ന കസേരകള്‍ പോലും പഴയ രീതിയില്‍ തന്നെ അടുപ്പിച്ച് ഇട്ടിരിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.
ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളില്‍ കഴുകാനുള്ള വെള്ളവും ഹാന്റ് വാഷ് പോലും ശരിയായ രീതിയില്‍ ക്രമീകരിച്ചിട്ടില്ല. ഇത് അധികാരികളുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. സ്വകാര്യ ആശുപത്രികളില്‍ പോലീസ്, ആരോഗ്യവകുപ്പ് ഉദ്ദ്യോഗസ്ഥര്‍ അടിയന്തിരമായി സന്ദശനങ്ങള് നടത്തേണ്ടതാണ്.
